തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ.മുരളീധരന്. സര്‍ജറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കണം.
ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കിയുള്ള റിപ്പോര്‍ട്ടാണ് തന്നത്.
പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മെഡിക്കല്‍ കോളജുകള്‍ രണ്ടെണ്ണം നിര്‍ത്തലാക്കിയെന്നും അത് പുനരാരംഭിക്കാന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.